സായി ഇടപെട്ടു: ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു

  ഏഷ്യന്‍ ഗെയിംസ് ,ടെറി വാല്‍ഷ് , ഹോക്കി ടീം , സായി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (12:37 IST)
ഇഞ്ചിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ദേശീയ പുരുഷ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു. സായിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 2016 റിയോ ഒളിംപിക്സ് വരെ ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനായി തുടരുമെന്ന് ടെറി വാല്‍ഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കായിക ഭരണരംഗത്തെ പ്രവര്‍ത്തനരീതിയില്‍ മനംമടുത്ത്
ടെറി വാല്‍ഷ് രാജി പ്രഖ്യാപിച്ചത്. തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ കരാറിലേര്‍പ്പെടാന്‍ സായ് തയാറാണെങ്കില്‍ രാജി പുന:പരിശോധിക്കാന്‍ ഒരുക്കമാണെന്നു വാല്‍ഷ് സൂചിപ്പിച്ചിരുന്നു.

കായിക രംഗത്തെ പിടിവാശിയും, ചെറിയ കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ താമസിക്കുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹികെട്ടാണു വാല്‍ഷ് രാജി സമര്‍പ്പിച്ചത്. കായിക രംഗത്ത് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, 2016 റിയോ ഒളിംപിക്സില്‍ മുന്നേറാനാവില്ലെന്നു വാല്‍ഷ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സായി നടത്തിയ അടിയന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടെറിയുടെ കരാര്‍ നീട്ടാന്‍ തീരുമാനമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :