ഹൈദരാബാദ്|
vishnu|
Last Modified ചൊവ്വ, 22 ജൂലൈ 2014 (14:59 IST)
ഇന്ത്യയുടെ ഇരുപത്തി ഒമ്പതാമത്തെ സംസ്ഥാനമായി രൂപീകരിച്ച തെലങ്കാന സമസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ടെന്നീസ് താരമായ സാനിയ മിര്‍സയെ നിയമിച്ചു.
തെലങ്കായിലെ വ്യവസായികളുമായുള്ള മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയിലാണ് ഔദ്യോഗിക പ്രഖ്യാപമുണ്ടായത്.
അതേ ചടങ്ങില്‍ വച്ച് തന്നെ സാനിയമിര്‍സയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവടങ്ങിയ കത്തും ഒരു കോടിയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി.
ഉത്തമ ഹൈദരാബാദിയാണ് സാനിയ മിര്‍സയെനും നിവലില്‍ ലോക റാങ്കില്‍ അഞ്ചാം സ്ഥാനത്തുള്ള സാനിയ ഉടന്‍ തന്നെ ഒന്നം സ്ഥാനത്തെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാത്തിന്റെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സാനിയയുടെ കര്‍ത്തവ്യങ്ങള്‍.