ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (08:33 IST)
ആര്‍എസ്‌എസ്, ബിജെപി തലവന്‍മാര്‍ സംസ്ഥാനത്തുണ്ടായിരിക്കെ കണ്ണൂരില്‍ ആര്‍എസ്‌എസ് ജില്ലാ നേതാവ് കൊല്ലപ്പെട്ട സംഭവം സംഘപരിവാര്‍ ദേശീയ നേതൃത്വം ഏറ്റെടുക്കുന്നു. കേരളത്തില്‍ നിന്ന് മാത്രമല്ല ദേശീയ തലത്തില്‍നിന്ന് തന്നെ സിപിമ്മിന്രെ പ്രതിഛായ തകര്‍ത്ത് എന്നെന്നേക്കുമായി പാര്‍ട്ടിയേ രാജ്യത്തു നിന്ന് തുടച്ചുനീക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിടുന്നതായാണ് വാര്‍ത്തകള്‍.
കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുന്ന സിപിഎം-ആര്‍എസ്എസ് സംഘട്ടനം കഴിഞ്ഞ ദിവസത്തേ സംഭവത്തൊടെ സംഘ്പരിവാര്‍ ദേശീയ തലങ്ങളില്‍ ചര്‍ച്ചയായത് ഇതിന്റെ സൂചനയാണ്. ദേശീയ തലത്തില്‍ സംഘപരിവാര്‍ സംഘടകള്‍ പൂര്‍ണ്ണമായും കേരളത്തിലെ ബിജെപി, ആര്‍എസ്‌എസ് നേതൃത്വങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
സാധാരണ കണ്ണൂരില്‍ നടന്നിരുന്ന ഇത്തരം കൊലപാതകങ്ങള്‍ക്ക് സംസ്ഥാനതലങ്ങളില്‍ പരിവാര്‍ നേതൃത്വം പ്രതിഷേധം സംഘടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സംസ്ഥാന വ്യാപകമയി നടത്തിയ ഹര്‍ത്താലില്‍ പരക്കെ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിഷയം സിപിഎമ്മിനെ സംസ്ഥാനവ്യാപകമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ്.
ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിച്ചത് വിഷയത്തേ സംഘപരിവാര്‍ ഗൌരവമായി കരുതുന്നു എന്നതിനുള്ള സൂചനയാണ്. മനോജ് വധത്തിന്‍െറ പ്രതികരണമായി പുണെയില്‍ സിപിഎം ഓഫീസിനുനേരെ ചൊവ്വാഴ്ച അക്രമമുണ്ടായതും ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തിന് മുന്നില്‍ നടന്ന പ്രതിഷേധവും ഇതിന്റെ സൂചനയാണ്.
സമീപഭാവിയില്‍ തന്നെ ഇതിന്റെ അനുബന്ധ ചലനങ്ങള്‍ ദേശീയ തലത്തില്‍ പ്രതീക്ഷിക്കാം. സിപിഎമ്മിനെതിരായ പോരില്‍ കേന്ദ്രത്തിലെ ഭരണത്തിന്‍െറ അനുകൂല സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍ പദ്ധതി. ദേശീയ നേതൃത്വത്തിന്‍െറയും കേന്ദ്ര സര്‍ക്കാറിന്‍െറയും സര്‍വ പിന്തുണയും ഈ പോരിനുണ്ടാകുമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പു നല്‍കിയിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രമായ ബംഗാളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി അവിടെയും സമാനമായ എതിര്‍പ്പ് നേരിടുന്നുണ്ട്. ഇരുസംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയെ വളര്‍ത്താന്‍ വിഷയത്തില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ദേശീയ നേതൃത്വം തയ്യാറാക്കി വരുന്നതായാണ് സൂചന.
സിപിഎമ്മിനെ അടിക്കാന്‍ ബിജെപിക്ക് കേരളത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ വടിയാണ് കഴിഞ്ഞ ദിവസത്തേ കൊലപാതകം. യുപി മാതൃകയുടെ പരിഷ്കരിച്ച പതിപ്പ് കേരളത്തില്‍ ഇനി ബിജെപി നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.