കൊവിഡ് പ്രതിസന്ധി: ഇന്ത്യക്ക് സഹായവുമായി സാംസങ്

ശ്രീനു എസ്| Last Modified ബുധന്‍, 5 മെയ് 2021 (08:37 IST)
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് സഹായവുമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. അഞ്ചുമില്യണ്‍ ഡോളറാണ് ഇന്ത്യക്ക് കമ്പനി നല്‍കുന്നത്. ഇതില്‍ മൂന്ന് ദശലക്ഷം ഡോളര്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശിനും തമിഴ്‌നാടിനുമാണ് നല്‍കുന്നത്. കൂടാതെ സാംസങിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ക്കടക്കം 50000 പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു.

100ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, 3000 ഓക്‌സിജന്‍ സിലിണ്ടര്‍, 10 ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ എന്നിവയും ഇന്ത്യക്ക് കൈമാറുമെന്ന് കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :