പ്രകാശ് പദുക്കോണിന് പിന്നാലെ ദീപിക പദുക്കോണിനും കൊവിഡ് സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 മെയ് 2021 (20:28 IST)
ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന്
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും രോഗം സ്ഥിരീകരിച്ചത്.

ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശ് പദുക്കോണിന്റെ അടുത്ത സുഹൃത്ത് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :