സല്‍മാന്‍ ഖാന്‍ വഞ്ചകനാണെന്ന് വൈകോ

 എംഡിഎംകെ , സല്‍മാന്‍ ഖാന്‍ , ശ്രീലങ്ക , വൈകോ , മഹിന്ദ്ര രാജപക്‌സെ
ചെന്നൈ| jibin| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (17:26 IST)
ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ വഞ്ചകനാണെന്ന് എംഡിഎംകെ നേതാവ് വൈകോ. ശ്രീലങ്കയിലെത്തി പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെയ്ക്കുവേണ്ടി പ്രചരണം നടത്തിയ താരത്തിന്റെ നിക്കത്തിനെതിരെയാണ് വൈകോ രംഗത്ത് എത്തിയത്. രാജപക്‌സെ യുദ്ധകുറ്റവാളിയാണെന്നും അതിനാല്‍ സല്‍മാന്‍ നടത്തിയ നീക്കം വഞ്ചനയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെയ്ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് സല്‍മാന്‍ ലങ്കയിലെത്തിയത്. അടുത്തമാസമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബോളിവുഡ് നടിയും ശ്രീലങ്കന്‍ വംശജയുമായ ജാക്വലിന്‍ ഫെര്‍ണാണ്ടസിനോടൊപ്പമാണ് സല്‍മാന്‍ ഖാന്‍ പ്രചരണം നടത്തുന്നത്. ജാക്വലിന്റെ സുഹൃത്തും രാജപക്‌സെയുടെ മകനുമായ നമലിന്റെ ക്ഷണപ്രകാരമാണ് സല്‍മാന്‍ ഖാന്‍ ശ്രീലങ്കയിലെത്തിയത്.

ലങ്കയിലെത്തിയ മസില്‍മാന്‍ നമല്‍ ഏര്‍പ്പെടുത്തിയ നിരവധി ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതാണ് വൈകോയെ ചൊടുപ്പിച്ചത്. സല്‍മാന്‍ ഖാന്റെ പ്രവൃത്തി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. ആദ്യമായാണ് ഒരു ബോളിവുഡ് താരം ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :