സഹരന്‍പൂര്‍ കലാപം; ബിജെപിക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

  സഹരന്‍പൂര്‍ കലാപം , ബിജെപി , ശിവ് പാല്‍ യാദവ്
ലക്‌നൗ| jibin| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (17:10 IST)
ഉത്തർപ്രദേശിലെ സഹരൻപൂരില്‍ അരങ്ങേറിയ കലാപത്തില്‍ ബിജെപിക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട്. കലാപം നേരിടുന്നതില്‍ ഭരണകൂടം പരാജയ പ്പെട്ടുവെന്നാണ് ഇതു സംബന്ധിച്ച് അന്വേഷിച്ച അഞ്ചംഗ മന്ത്രിതല സമിതിയുടെ റിപ്പോർട്ട്. ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗം ശിവ് പാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.

വർഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പൊലീസും പ്രാദേശിക ഭരണകൂടവും ഉണർന്നു പ്രവർത്തിച്ചില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കണം. ഇല്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കലാപകാരികള്‍ക്ക് അക്രമം അഴിച്ചു വിടാന്‍ ബിജെപി എംപിയായ രാഘവ്‌ ലഘന്‍പാൽ പ്രേരണ നല്‍കുകയും തുടര്‍ന്ന് ഇത് കലാപത്തിലേക്ക് നയിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസമുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :