ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികളായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (13:23 IST)

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങൊല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.


11 വൈസ് പ്രസിഡന്‍്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍, നാല് ജോയിന്‍റ് ജനറല്‍ സെക്രട്ടറിമാര്‍, 14 സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ ദേശീയ കമ്മിറ്റി.

ബണ്ഡാരു ദത്താത്രേയ, ബി.എസ് യദ്യൂരപ്പ , സത്യപാല്‍ മാലിക്, മുഖ്താര്‍ അബ്ബാസ് നഖ്വി,പുരുഷോത്തം രുപാല , പ്രഭാത് ഝാ,രഘുവര്‍ ദാസ് കിരണ്‍ മഹേശ്വരി, വിനയ് സഹസ്രബുദ്ധെ രേണു രവി, ദിനേശ് ശര്‍മ എന്നിവരാണ് വൈസ് പ്രസിഡന്‍്റുമാര്‍.

എന്നാല്‍ ഇത്തവണ കേരളത്തില്‍ നിന്ന് ആരും തന്നെ ദേശീയ ഭാരവാഹി പട്ടികയിലില്ല. നേരത്തെ ദേശീയ സെക്രട്ടറിയായിരുന്ന പികെ ക്രിഷ്ണദാസിനെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :