ന്യൂഡല്‍ഹി|
Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (09:08 IST)
ഓരോ എംപിയും ഒരു ഗ്രാമം ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സന്‍സദ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഗ്രാമം ഏറ്റെടുക്കുമെന്ന കാര്യം അറിയിച്ചത്. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ പ്രധാനമന്ത്രിയെ കണ്ടത്.
സ്വച്ഛഭാരത പദ്ധതിയില്‍ ഭാഗമാകാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സച്ചിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞാഴ്ച മുംബയിലെ ഒരു പ്രദേശം വൃത്തിയാക്കിരുന്നു. വൃത്തിയാക്കുന്നിന് മുന്‍പും ശേഷവുമുള്ള വീഡിയോയും സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
രാജ്യസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റിലെത്താത്തതും പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാത്തും നേരത്തെ വിവാദത്തിലായിരുന്നു. 2012ലാണ് സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.