കൊമ്പും മുഖത്ത് സ്റ്റഡുകളും; ഭീതി പടര്‍ത്തിയ ജര്‍മ്മന്‍ പൌരന് ദുബായിയില്‍ വിലക്ക്

ദുബായ്| Last Updated: തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:41 IST)
തലയില്‍ കോമ്പിന് സമാ‍നമായ രണ്ട് മുഴകളും മുഖം മുഴുവന്‍ സ്റ്റഡുകളുമായ് എത്തിയ ജര്‍മ്മന്‍ പൌരന് ദുബായിയില്‍
പ്രവേശനാനുമതി നിഷേധിച്ചു.സ്വന്തം ശരീരം ഏറ്റവും കൂടുതല്‍ തവണ തുളച്ചതിനുള്ള ലോക റിക്കോര്‍ഡിന് ഉടമയായ റോള്‍ഫ് ബുച്ചൂള്‍സിക്കാണ് ദുബായില്‍ വിലക്ക് ലഭിച്ചത്.

അമ്പത്തിമൂന്ന് കാരനായ റോള്‍ഫിന്റെ ശരീരത്തില്‍ 453 ദ്വാരങ്ങളുണ്ട് ഇവയിലെല്ലാം ആഭരണങ്ങളിട്ടിരിക്കുകയാണ് ഇയാള്‍. ഇത് കൂടാതെ നെറ്റിയില്‍ രണ്ട് കൃത്രിമ കൊമ്പുകളും ഇയാള്‍ക്കുണ്ട്.ദുബൈയിലെ ഒരു നിശാ ക്ലബില്‍ പ്രദര്‍ശന പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. ദുര്‍മന്ത്രവാദിയാണെന്ന് കരുതിയാണ് ഇയാള്‍ക്ക് പ്രവേശനനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂക്കിലും ചുണ്ടിലും കാതിലും കണ്‍പോളകളിലും വരെ ഇയാള്‍ ദ്വാരങ്ങളുണ്ടാക്കി ആഭരണങ്ങള്‍ പിടിപ്പിച്ചിട്ടുണ്ട്

ഇത്കൂടാതെ ദേഹമാസകലം പച്ചയും കുത്തിയിട്ടുണ്ട്. ഇയാളെ ദുബായി വിമാനത്താവള അധികൃതര്‍ ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :