മോഷണശ്രമം ചെറുത്തവരെ കൊലപ്പെടുത്തി

അസംഗഡ്‌| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (16:22 IST)
ക്ഷേത്രത്തിലെ മോഷണശ്രമം ചെറുത്ത മൂന്നുപേരെ കൊള്ളസംഘം കൊലപ്പെടുത്തി. അസംഗഡിലെ താര്‍വ മേഖലയിലാണ്‌ സംഭവം.

അനില്‍ ശര്‍മ (50), സത്യനാരായണ്‍ വിശ്വകര്‍മ (70), ദീപക്‌ സിംഗ്‌ (28) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

ക്ഷേത്രത്തിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച കൊള്ളസംഘം രക്ഷപെട്ടു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചതായി എഎസ്പി വിനോദ്‌ കുമാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :