തായ്പേയ്|
Last Modified വ്യാഴം, 22 മെയ് 2014 (10:16 IST)
തായ്‌വാന്‍ തലസ്ഥാനമായ തായ്പേയില്‍ സബ്‌വേ ട്രെയിനില്‍ മൂന്ന് പേരെ മദ്യലഹരിയിലായിരുന്ന യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.
യാതൊരു പ്രകോപനവും കൂടാതെ ട്രെയിനിലുണ്ടായിരുന്ന സഹയാത്രികരെ യുവാവ് കുത്തുകയായിരുന്നു. സംഭവത്തില്‍ 47 വയസ്സുള്ള ഒരു സ്ത്രീയും 20നും മുപ്പതിനും ഇടയില്‍ പ്രായമുള്ള 2 യുവാക്കളുമാണ് മരിച്ചത്. അക്രമി ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണെന്നും സൂചനയുണ്ട്.
ആക്രമണത്തിന് 4 ഇഞ്ച് നീളമുള്ള കത്തിയാണ് പ്രതി ഉപയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് 21കാരനായ കൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിക്കു ക്രമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.