ആര്‍കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു; റെക്കോര്‍ഡില്‍ കണ്ണുംനട്ട് ജയലളിത

ജയലളിത , സിപിഐ , ആര്‍കെ നഗര്‍ , തെരഞ്ഞെടുപ്പ്
ചെന്നൈ| jibin| Last Updated: ശനി, 27 ജൂണ്‍ 2015 (09:11 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജനവിധി തേടുന്ന ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ മികച്ച രീതിയിലാണ് വോട്ടിംഗ് നടക്കുന്നത്. സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണ് ജയയുടെ മുഖ്യഎതിരാളി. ജൂണ്‍ 30 നാണ് വോട്ടെണ്ണല്‍ നടക്കുക.

മന്ത്രിമാര്‍ക്കും എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും മേയര്‍മാര്‍ക്കും ചുമതല പകുത്തുനല്‍കിയാണ് ആര്‍.കെ.നഗറിലെ തെരുവുകളില്‍ പ്രചാരണം എ.ഐ.എ.ഡി.എം.കെ നടത്തിയത്. തലൈവിയുടെ പേരിലുയര്‍ന്ന ജയ് വിളികളിലും രണ്ടിലചിഹ്നത്തിലും ആര്‍.കെ. നഗറിലെ തെരുവുകളോരോന്നും നിറയുകയായിരുന്നു.

സുരക്ഷമുന്‍നിര്‍ത്തി കേന്ദ്രസേനയുള്‍പ്പെടെ വലിയൊരു സന്നാഹംതന്നെ മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതല്‍ എ.ഐ.എ.ഡി.എം.കെ. മണ്ഡലത്തില്‍ നിലനിര്‍ത്തിവരുന്ന മേല്‍കൈ അവസാനഘട്ടത്തില്‍ പതിന്മടങ്ങ് ഉയര്‍ന്നതായി മന്ത്രി വളര്‍മതി പറഞ്ഞു. പണവും അധികാരവും മുന്നില്‍ നിര്‍ത്തിയാണ് ജയലളിതയ്ക്കായി വോട്ടുപിടിക്കുന്നതെന്ന് പ്രതിപക്ഷകക്ഷികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റക്കാരിയെന്നു ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിനെത്തുടര്‍ന്നു സെപ്റ്റംബറില്‍ ജയലളിതയുടെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍, മേയ് 11ന് കര്‍ണാടക ഹൈക്കോടതി, ജയലളിത കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ തിരിച്ചെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :