റിയോയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത സാക്ഷി മാലിക്കിനും പി വി സിന്ധുവിനും ഖേല്‍രത്ന ബഹുമതി നല്കും

സാക്ഷി മാലിക്കിനും പി വി സിന്ധുവിനും ഖേല്‍രത്ന പുരസ്കാരം

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (08:44 IST)
റിയോയിലെ ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത സാക്ഷി മാലിക്കിനും പി വി സിന്ധുവിനും രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്കും.

ബാഡ്‌മിന്റണില്‍ ഫൈനലില്‍ എത്തിയ പി വി സിന്ധു വെള്ളി ഉറപ്പിച്ചിട്ടുണ്ട്. ഗുസ്തിയില്‍ സാക്ഷി മാലിക് കഴിഞ്ഞദിവസം വെങ്കലം നേടിയിരുന്നു. കായികമന്ത്രാലയത്തിന്റെ മുന്‍കൂര്‍ ശുപാര്‍ശ ഇല്ലെങ്കിലും ഒളിംപിക്സ് മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുരസ്കാരം നല്‍കുന്നത്.

ഒളിംപിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദീപ കര്‍മാകറിനും ഷൂട്ടിങ് താരം ജിതു റായിക്കും ഖേല്‍രത്ന നല്‍കാന്‍ കായികമന്ത്രാലയം തീരുമാനിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :