റിപ്പബ്ലിക് ദിനത്തില്‍ അണ്ണാ ഹസാരെയെ വധിക്കുമെന്ന് ഭീഷണി

പുനെ| JOYS JOY| Last Modified ഞായര്‍, 17 ജനുവരി 2016 (11:47 IST)
അഴിമതിക്കെതിരെ പോരാടിയ ഗാന്ധിയന്‍ സമരനായകന്‍ അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. റിപ്പബ്ലിക് ദിനത്തില്‍ അണ്ണാ ഹസാരെയെ വധിക്കുമെന്നാണ് ഭീഷണി.

ഭീഷണി വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഹസാരെയുടെ അഹമ്മദ് നഗറിലെ ഓഫിസിലാണ് ലഭിച്ചത്. പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയതിലൂടെ അണ്ണാ ഹസാരെ ഒട്ടേറെ പണം നേടിയതായി കത്തില്‍ ആരോപിക്കുന്നു. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ഇതിനു മുമ്പും നിരവധി തവണ വധഭീഷണി കത്തുകള്‍ ഹസാരെയ്ക്ക് ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :