1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Reports indicates desagreements among central election commission members regarding SIR

വോട്ട് കൊള്ളയോ?, 10 മാസത്തിനിടെ 14 തവണ എസ്ഐആറിൽ 2 തിരെഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തി!

Vote chori, SIR, Election Commissioners, SIR List, Gyanesh Kumar
എസ്‌ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ കനത്ത ഭിന്നതകളെന്ന് റിപ്പോര്‍ട്ട്. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍, തിരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്നതാണ് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം ഏകാധിപത്യപരമാണെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട് സുഖ്ബീറും വിവേകും പല തവണ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് വിവരം. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.
 
എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് രാജ്യത്ത് കോടികണക്കിന് ജനങ്ങളുടെ വോട്ടവകാശമാണ് നീക്കം ചെയ്തത്. നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ക്ക് തൊട്ട് മുന്‍പാണ് പല സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ പക്രിയ നടന്നത്. അതിനാല്‍ തന്നെ തിരെഞ്ഞെടുപ്പ് ഫലങ്ങളെയും എസ്‌ഐആര്‍ സ്വാധീനിച്ചിരുന്നു. ഇതിനിടെയാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ 10 മാസത്തിനിടെ സുഖ്ബീറും വിവേകും 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയതായ വിവരം ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.
 
തങ്ങളുടെ അനുമതിയില്ലാതെ കൈകൊണ്ടിരിക്കുന്ന പല തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് സുഖ്ബീറും വിവേകും ഫയലുകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിയോജിപ്പുകള്‍ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും വിവേകും സുഖ്ബീറും അയച്ചിരുന്നുവെന്നാണ് വിവരം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുമെന്ന് മുഖ്യമന്ത്രി