ന്യൂഡല്‍ഹി|
Last Modified ഞായര്‍, 2 നവംബര്‍ 2014 (15:25 IST)
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത വാടകക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
നാല്‍പ്പത്തിയഞ്ചുകാരനായ വാടകക്കാരന്‍ രണ്ട് മാസം മുന്പാണ് പ്രതിയുടെ പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തത്. ഒരാഴ്ച മുമ്പ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് ബലാത്സംഗ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഈ സമയം വാടകക്കാരന്‍ വീട്ടിലുണ്ടായിരുന്നില്ല.
മകളെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ വാടകക്കാരനെ നേരിട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്‌തര്‍ക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. കൊല നടത്തിയതിന് ശേഷം ശനിയാഴ്ച ഉച്ച തിരിഞ്ഞ് നാല് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.