ബലാത്സംഗം പരസ്പര സമ്മതത്തൊടെ നടക്കുന്നവയാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

മെയിന്‍പുരി| VISHNU N L| Last Modified ഞായര്‍, 7 ജൂണ്‍ 2015 (16:26 IST)
ബലാത്സംഗത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും സമ്മതത്തോടെയാണ് ബലാത്സംഗം നടക്കുന്നതെന്നാണ് സമാദ് വാദി പാര്‍ട്ടി നേതാവ് കൂടിയായ ടോട്ടാറം യാദവ് പറയുന്നത്. സംസ്ഥാനത്ത് ബലാത്സംഗ വര്‍ധിയ്ക്കുകയാണല്ലോ എന്ന മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.

എന്താണ് ബലാത്സംഗം. ഇവിടെ നടക്കുന്നത് ബലാത്സംഗമല്ല. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും പൂര്‍ണ സമ്മതത്തോടെയുള്ള ബന്ധത്തെ ബലാത്സംഗമെന്ന് വിളിയ്ക്കാന്‍ കഴിയില്ല. പരസ്പര സമ്മതത്തോടെ നടക്കുന്ന ബലാത്സംഗവും നിര്‍ബന്ധിതമായി നടക്കുന്ന ബലാത്സംഗവുമുണ്ട്- മന്ത്രി പറഞ്ഞു.

ജില്ല ജയില്‍ സന്ദര്‍ശന വേളയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ വര്‍ഷമാണ് ബലാത്സംഗത്തെ അനുകൂലിച്ച് പരമാര്‍ശം നടത്തി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് വിവാദത്തിലായത്. അതിനു പിന്നാലെ അടുത്ത നേതാവും സമാനമായ കാശ്ചപ്പാട് വച്ചുപുലര്‍ത്തുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :