Last Modified വ്യാഴം, 16 ജൂലൈ 2015 (14:16 IST)
പ്രതിഫലം വാങ്ങാനെത്തിയ നടിയെ സംവിധായകന്റെ സുഹൃത്ത് ഉള്‍പ്പെടെ അഞ്ചു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.
പ്രമുഖ മറാത്തി നിടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി. പീഡിപ്പിച്ച അഞ്ചു പേരില്‍ നാലു പേര് ഒളിവാലാണ്.
‘ലഹന്പാന്’ എന്ന മറാത്തി സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ പ്രതിഫലം ലഭിക്കാന്‍ സംവിധായകന്റെ സുഹൃത്തുമായി താരം ബന്ധപ്പെട്ടിരുന്നു. പ്രതിഫലം ലഭിക്കാന്‍ 56 കിലോമീറ്റര്‍ അകലെയുള്ള പൈതാന്‍ നഗരത്തിലേക്ക് വരാനായിരുന്നു സുഹൃത്ത് നല്കിയ നിര്‍ദേശം. ഇത് പ്രകാരം പൈതാനിലെത്തിയപ്പോഴാണ് സുഹൃത്തും മറ്റു നാല് പേരും ചേര്‍ന്ന് നടിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഒളിവിലുള്ളവരെ കണ്ടെത്താനും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.