കോന്നി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് നിഗമനം

കോന്നി പെണ്‍കുട്ടികള്‍ , റെയില്‍വേട്രാക്ക് , ലൈംഗിക പീഡനം
പത്തനംതിട്ട| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (08:21 IST)
പാലക്കാട് മങ്കരയില്‍ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വിലയിരുത്തല്‍. മരിച്ച രണ്ട് കുട്ടികളുടെയും അബോധാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല.

ആശുപത്രിയിലെത്തിയ അന്വേഷണ സംഘത്തിന് ഡോക്ടര്‍മാര്‍ പരിശോധനാ വിവരങ്ങള്‍ കൈമാറി. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ അവധിയായതിനാല്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭ്യമായിട്ടില്ല. നാളെ ഡോക്ടറില്‍ നിന്നും വിവരമാരായാന്‍ ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരില്‍ വീണ്ടുമെത്തും. പെണ്‍കുട്ടികളെ കണ്ടെത്തിയ പൂക്കോട്ടുകുന്നിലും സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.

ഗുരുതരമായി പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശാരീരിക ബന്ധം നടന്നതായി കണ്ടെത്താനായില്ലെന്ന ഗൈനക്കോളജി വിഭാഗം വിദഗ്ധരുടെ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ക്ഷതങ്ങള്‍ മൂലമുണ്ടായ ആന്തരിക രക്തസ്രാവവും രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലും കാരണം പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. തലച്ചോറിന് ക്ഷതമേറ്റതിനാല്‍ ശസ്ത്രക്രീയ വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിനായി കുട്ടിയെ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കല്‍ ഐസിയുവില്‍ നിന്നും പെണ്‍കുട്ടിയെ ഇന്നലെ രാത്രി ന്യൂറോ ഐസിയുവിലേക്ക് മാറ്റി. ഇനിയുള്ള ഒരു ദിവസം നിര്‍ണ്ണായകമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പെണ്‍കുട്ടി അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ കോന്നിയില്‍ നിന്നുമെത്തിയ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിയെടുക്കാനായില്ല. കോന്നി എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ നാല് ദിവസത്തിനുള്ളില് രണ്ട് തവണയാത്ര ചെയ്തതായുള്ള സ്ഥിരീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അങ്ങോട്ടും വ്യാപിപ്പിക്കും. അടുത്ത ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാനാണ് പോലീസ് സംഘത്തിന്റെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...