കാമുകിയെ കാമുകന്‍ പീഡിപ്പിച്ചു

പീഡനം,കാമുകന്‍,ഡല്‍ഹി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (16:20 IST)
ഡല്‍ഹിയില്‍ 29കാരിയെ കാമുകന്‍ പീഡിപ്പിച്ചു. മന്ദിര്‍ മാര്‍ഗില്‍ ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ മുപ്പതുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും കാമുകനും വെവ്വേറെ വിവാഹിതരാ‍യവരായിരുന്നു.

എന്നാല്‍ രണ്ടുപേരും അവരുടെ പങ്കാളികളെ വേര്‍പിരിഞ്ഞ് താമസിക്കുന്നവരാണ്. ഇതില്‍ യുവതിക്ക് ആദ്യബന്തത്തില്‍ ആറുവയസുള്ള കുട്ടിയുമുണ്ട്. പ്രതിയും കാമുകിയും ഒരേ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

പിടിയിലായ കാമുകന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശം ഉള്ള യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി കാമുകന്‍ കാമുകന്‍ തന്നെ ലൈഗികമായി ഉപയോഗിക്കുമെന്ന് തിരിച്ചറിഞ്ഞ യുവതി കാമുകനെ വീട്ടീനുള്ളില്‍ പൂട്ടിയിട്ടതിനു ശേഷം യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :