പെണ്‍കുട്ടിയെ പിതാവും സഹോദരനും ബന്ധുവും മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയായി

 മാനഭംഗം , പെണ്‍കുട്ടി , പിതാവും സഹോദരനും ബന്ധുവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി
കൊല്‍ക്കത്ത| jibin| Last Modified ശനി, 11 ഏപ്രില്‍ 2015 (20:48 IST)
പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത് കേസില്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടി സ്കൂളില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയും പ്രതികളെ പിടി കൂടുകയുമായിരുന്നു.

പിതാവാണ് ആദ്യമായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതിന് ശേഷം പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും പലതവണ മാനഭംഗപ്പെടുത്തുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. രണ്ടു വര്‍ഷം ഇരുവരും പീഡനം തുടരുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാകുകയും ഗര്‍ഭഛിദ്രം നടത്തിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അടുത്തിടെയായി സഹോദരനും പെണ്‍കുട്ടിയെ പതിവായി മാനഭംഗപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാലു തവണ പെണ്‍കുട്ടി നാലു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു.

മൂവരും
ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം പെണ്‍കുട്ടിയുടെ മാതാവിന് അറിയാമെങ്കിലും മൌനം പാലിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിലവില്‍, മറ്റൊരു ബന്ധുവിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടിയിപ്പോള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :