മുംബൈ|
VISHNU N L|
Last Modified വെള്ളി, 3 ഏപ്രില്‍ 2015 (13:27 IST)
മുംബൈയിലെ മാര്യം സിദ്ദിഖി എന്ന മുസ്ലിം പെണ്‍കുട്ടീ താന്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ എപ്പോഴും ഒന്നാമതെത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കിയാണ്. എന്നാല്‍ ഇത്തവണ മാര്യം വാര്‍ത്തകളില്‍ നിഞ്ഞത് മറ്റൊരു വ്യത്യസ്ത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ്. മറ്റൊന്നുമല്ല, ഹിന്ദുമതവിശ്വാസമനുസരിച്ച് പുണ്യ ഗ്രന്ഥമായി കരുതുന്ന ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട പരീക്ഷയില്‍ മാര്യം, ഹിന്ദുക്കാളായ മറ്റ് പരീക്ഷാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കിയതാണ് വാര്‍ത്തയായത്.
അന്താരാഷ്‌ട്ര കൃഷ്‌ണാ കോണ്‍ഷ്യസ് സൊസൈറ്റിയാണ് (ഇസ്‌കോണ്‍) ആണ്
പരീക്ഷ നടത്തിയത്. ജനുവരിയില്‍ നടന്ന പരീക്ഷയില്‍ 3,000 പേര്‍ പങ്കെടുത്തിരുന്നു. 'ഗീതാ ചാമ്പ്യന്‍സ് ലീഗ്' എന്നാണ് മത്സരപ്പരീക്ഷയുടെ പേര്. ഗീതയിലെ ആവഗാഹം പരീക്ഷിക്കുന്ന 100 മാര്‍ക്ക് വരുന്ന വിവിധ ചോദ്യങ്ങള്‍ അടങ്ങുന്നതായിരുന്നു പരീക്ഷ. പരീക്ഷയ്‌ക്ക് കൃത്യം ഒരുമാസംമുമ്പ് ഇസ്‌കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയ ഇംഗ്‌ളീഷിലുള്ള പുസ്‌തകത്തെ ആസ്‌പദമാക്കിയായിരുന്നു പരീക്ഷ.
മീരാ റോഡിലെ കോസ്‌മോ പോളിത്തന്‍ ഹൈസ്‌കൂളിലെ ഈ ആറാം ക്‌ളാസ്സുകാരിയാണ് 12കാരിയായ മാര്യം സിദ്ദിഖി. സ്വന്തം ടീച്ചര്‍മാരില്‍ നിന്നാണ് പരീക്ഷയുടെ വിവരം അറിഞ്ഞതും മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനം എടുത്തതും. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോള്‍ മാര്യത്തിന് ആവേശം കൂടി. മതവിജ്‌ഞാനത്തിന്റെ കാര്യത്തില്‍ എപ്പോഴും മാതാപിതാക്കളുമായി ചര്‍ച്ച നടത്താറുള്ള മാര്യം എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ചതെന്ന് പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.