ബാംഗ്ലൂര്‍|
VISHNU|
Last Modified വെള്ളി, 18 ജൂലൈ 2014 (16:47 IST)
ബാംഗ്ലൂര്‍ നഗര ഹൃദയത്തില്‍ കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന 17 വയസുകാരി പീഡിപ്പിക്കപ്പെട്ടു. നഗരത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെ ഹെന്നൂരിലെ കന്യാസ്ത്രീ മഠത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയൊടെയായിരുന്നു സംഭവം.
കന്യാസ്ത്രീ മഠത്തിന്റെ താഴത്തേ നിലയിലുള്ള മുറിയിലാണ് ഈ കുട്ടീ കിടന്നിരുന്നത്. സംഭവദിവസം മൂന്ന് അക്രമികള്‍ മഠത്തിന്റെ മുന്നുലെത്തി കോളിംഗ് ബെല്‍ മുഴക്കി. ഇതേ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥിനി മഠത്തിന്റെ വാതില്‍ തുറന്നു നോക്കി. അതേ സമയം തന്നെ ഈ വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് അക്രമികള്‍ മയക്കുമരുന്ന് സ്പ്രേ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് അബോധാവസ്തയിലായ പെണ്‍കുട്ടികയെ അക്രമികള്‍ വലിച്ചിഴച്ചികൊണ്ട്പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്തയിലിരിക്കെ തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. മഠത്തിലെ മറ്റ് കന്യാസ്ത്രീകളാണ് പെണ്‍കുട്ടി അവശനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്താനും പൊലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു ആറുവയസുള്ള പെണ്‍കുട്ടിയെ സ്കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചത്. അതിനു പിന്നാലെ ബാംഗ്ലൂരില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.