മുംബൈ|
Last Modified ബുധന്‍, 1 ജൂലൈ 2015 (14:19 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എബിസിഡി-2 സഹനടന്‍ അറസ്റ്റില്‍. നടനും ഡാന്‍സറുമായ നിലേഷ് നിര്‍ഭവാന്‍ (20)
ആണ് അറസ്റ്റിലായത്.
ഭിന്നശേഷിയുള്ള 14 കാരിയെയാണ് ഡാന്‍സറായ നിലേഷും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന്
കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയെ കഴിഞ്ഞ ഒരു മാസമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപിക ചോദ്യം ചെയ്തോപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്. പിടിയിലായ
നിലേഷ് കുറ്റം പോലീസിനോട് സമ്മതിച്ചു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376 ഡി, 377, 34 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.