കൂട്ടബലാത്സംഗം കുട്ടികളുടെ ‘കുസൃതി’; ഗോവന്‍ മന്ത്രി വിവാദത്തില്‍

Last Modified വെള്ളി, 5 ജൂണ്‍ 2015 (13:26 IST)
കൂട്ടബലാത്സംഗത്തെ
കുട്ടികളുടെ ‘കുസൃതി’യെന്ന് വിശേഷിപ്പിച്ച ഗോവന്‍ മന്ത്രി വിവാദത്തില്‍. ഗോവ ടൂറിസം മന്ത്രി ദിലീപ് പരുലേക്കറാണ് വിവാദ പ്രസ്താവന നടത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഗോവയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതികല്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘കുട്ടികളുടെ കുസൃതിയായി കണ്ടാൽ മതി. ഇവര്‍ക്കെതിരെ ചെറിയ കേസുകള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുണ്ട് ’ മന്ത്രി പറഞ്ഞു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ്
ഉയര്‍ന്നുവരുന്നത്.
മന്ത്രിയുടെ പ്രസ്താവന മാനഭംഗത്തെ പ്രോൽസാഹിക്കുന്നതാണ് കോൺഗ്രസ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :