രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ജനുവരി 22 ന് വിവിധ സംസ്ഥാനങ്ങളില്‍ അവധി, കേരളത്തില്‍ ഇല്ല

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Ayodhya, Ram Temple
രേണുക വേണു| Last Modified വെള്ളി, 19 ജനുവരി 2024 (08:18 IST)
Ram temple

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ അവധി പ്രഖ്യാപിച്ചു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഉത്തര്‍പ്രദേശില്‍ പൊതു അവധിയാണ്. സ്‌കൂളുകള്‍ക്കും അവധി ബാധകം. ഛത്തീസ്ഗഢിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഹരിയാനയിലും അന്നേ ദിവസം സ്‌കൂളുകള്‍ക്ക് അവധിയാണ്. അതേസമയം തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലും അവധിയില്ല.

പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധിയാണ്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :