Ayodhya: അയോധ്യ രാമഷേത്ര പ്രതിഷ്ഠാ: ജനുവരി 22ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് ഹാഫ് ഡേ അവധി

Ayodhya Ram Mandir
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജനുവരി 2024 (16:43 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി. ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് 2:30 വരെ അടച്ചിടുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളുടെയും സാന്നിധ്യത്തില്‍ 22ന് ഉച്ചയ്ക്ക് 12:30നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള കര്‍മങ്ങള്‍ 7 ദിവസം മുന്‍പ് തന്നെ ആരംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :