ചെന്നൈ|
Last Updated:
ശനി, 16 നവംബര്‍ 2019 (17:06 IST)
ദൈവം അനുവദിച്ചാല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂപ്പര്‍ താരം രജനീകാന്ത്. താന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്ന് എല്ലാവരും പറയുന്നു. രാഷ്‌ട്രീത്തിന്റെ ആഴവും അപകടവും ബോധ്യമുണ്ട്. രാഷ്‌ട്രീയപ്രവേശനത്തെക്കുറിച്ച് ഭയമില്ല. എന്നാല്‍ ദൈവഹിതമെങ്കില്‍ മാത്രമെ താന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കൂ എന്നും രജനീകാന്ത് പറഞ്ഞു. പുതിയ ചിത്രമായ ലിങ്കയുടെ ഓഡിയോ റിലീസ് ചടങ്ങിലാണ് രജനി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രജനീകാന്തിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമം സജീവമാക്കിയിരിക്കെയാണ് രജനീകാന്ത് തന്റെ നിലപാട് പ്രഖ്യാപിച്ചത്. സാമൂഹ്യ പ്രസക്‌തിയുള്ള സിനിമകള്‍ ചെയ്യുന്നത് തന്നെ ഒരു സാമൂഹ്യ സേവനമാണെന്ന് താന്‍ കരുതുന്നു. സിനിമയിലും രാഷ്‌ട്രീയത്തിലും പ്രവേശിക്കുന്നത് വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ രണ്ട് മേഖലയിലും വിജയം നേടുന്നത് നിസാര കാര്യമല്ലെന്നും സൂപ്പര്‍ താരം പറഞ്ഞു.
ഡിസംബര്‍ 12-നാണ് ലിങ്കയുടെ റിലീസ്.