ചോദ്യപേപ്പര്‍ ചോര്‍ന്നു; പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (07:41 IST)
വയനാട്ടിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ബുധനാഴ്ച നടക്കാനിരുന്ന പത്താം ക്ലാസ് ഹിന്ദി മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡിപിഐ അറിയിച്ചു. വയനാട് അമ്പലവയല്‍ തോമാട്ടുചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പത്താം ക്ലാസിലെ ഹിന്ദി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നത്.

ഇന്നത്തെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പര്‍ വന്ന കവറിനുളളില്‍ ഹിന്ദി ചോദ്യപേപ്പറും ഉള്‍പെടുകയായിരുന്നു. അതിനിടെ ഉദ്യോഗസ്ഥരുടെ വീഴ്ച വീണ്ടും വ്യക്തമാക്കി മലപ്പുറത്ത് ഇന്ന് വിതരണം ചെയ്തത് നാളെ നടക്കേണ്ടിയിരുന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ്.

എന്നാല്‍ ഒൻപതാം ക്ലാസിലെ ഫിസിക്സ് പരീക്ഷയ്ക്ക് മാറ്റമില്ല. ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന മലപ്പുറം ഡിഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :