ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നു, ക്ഷമിക്കണം വാക്ക് പാലിക്കാനായില്ല, രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:54 IST)
പുതിയ പാർട്ടി പ്രഖ്യാപനം നടത്തുന്നതിനായി
ദിവസങ്ങൾ മാത്രം ബാക്കി‌നിൽക്കെ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനവുമായി സൂപ്പർ താരം രജനികാന്ത്. ആരോഗ്യപ്രശ്‌നങ്ങൾ മുൻനിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ലെന്ന രജനിയുടെ തീരുമാനം. വാക്ക് പാലിക്കാൻ സാധിക്കാത്തതിൽ കടുത്ത വേദനയുണ്ടെന്നും ട്വിറ്ററിൽ രജനി പോസ്റ്റ് ചെയ്‌ത മൂന്ന് പേജുള്ള പ്രസ്‌താവനയിൽ പറയുന്നു.

ഈ മാസം 31ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനികാന്ത് നേരത്തെ പറഞ്ഞിരുന്നത്. അണ്ണാത്തെയെന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് രജനിയെ ഹൈദരാബദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്‌ച്ച വിശ്രമവും കൊവിഡ് വരാതിരിക്കാൻ ശ്രദ്ധയും വേണമെന്നാണ് രജനിക്ക് ഡോക്‌ടർമാർ നൽകിയ നിർദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തിൽ നിന്നും രജനി വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :