ശ്രീനു എസ്|
Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (11:24 IST)
51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1975ലാണ് രജനികാന്ത് വെള്ളിത്തിരയിലേക്ക് എത്തുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ ആണ് രജനി അവസാനം അഭിനയിച്ച സിനിമ. 2018ല്‍ ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ സ്വന്തമാക്കിയിരുന്നു.