45 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‍സിന്‍ നല്‍കും

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (15:45 IST)
രാജ്യത്ത് വാക്‍സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‍സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രാജ്യത്ത് വാക്‍സിന്‍ ക്ഷാമമില്ലെന്നും ആവശ്യത്തിനുള്ള വാക്‍സിന്‍ ഡോസുകളുണ്ടെന്നും മന്ത്രി വ്യക്‍തമാക്കി.

ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള ഇടവേള നീട്ടിയിട്ടുണ്ട്. ആദ്യ ഡോസ് കഴിഞ്ഞവര്‍ അടുത്ത ഡോസ് എട്ട് ആഴ്‌ചകള്‍ക്കുള്ളില്‍ എടുത്താല്‍ മതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :