രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയാകുന്നതു തടയാന്‍ നെഹ്രു പാരവെച്ചിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (14:01 IST)
ഡോ രാജേന്ദ്രപ്രസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകുന്നതു തടയാന്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാജേന്ദ്രപ്രസാദിനെതിരെ നെഹ്രു പെരും നുണകള്‍ പ്രചരിപ്പിച്ചിരുന്നു എന്നും വെളിപ്പെടുത്തലില്‍ പറയുന്നു. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍എന്‍പിസിംഗ് എഴുതിയ 'നെഹ്രു: എ ട്രബിള്‍ഡ് ലെഗസി' എന്ന പുസ്തകത്തിലാണ് ഈ ആരോപണം.

ഔദ്യോഗികരേഖകളുള്‍പ്പെടെയുള്ളവ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം സമര്‍ഥിക്കാന്‍ 1949 സപ്തംബര്‍ 10-ന് നെഹ്രു രാജേന്ദ്രപ്രസാദിനെഴുതിയ കത്തും ഉദ്ധരിച്ചിട്ടുണ്ട്. സി. രാജഗോപാലാചാരിയെ രാഷ്ട്രപതിയാക്കാന്‍ സര്‍ദാര്‍ പട്ടേലും താനും തീരുമാനിച്ചതായി കത്തില്‍ പറയുന്നു. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്നു കരുതുന്നതായും കത്തിലുണ്ട്.

ഇതേത്തുടര്‍ന്ന് ആസമയത്ത് മുംബൈയിലായിരുന്ന പട്ടേലിന് രാജേന്ദ്രപ്രസാദ് കത്തിന്റെ പകര്‍പ്പയച്ചുകൊടുത്തു. ഇതുവായിച്ച പട്ടേല്‍ ആശ്ചര്യപ്പെട്ടു. ആരു പ്രസിഡന്റാവണമെന്നതിനെക്കുറിച്ച് നെഹ്രുവുമായി ഇന്നേവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും രാജേന്ദ്രപ്രസാദിനോട് പട്ടേല്‍ വ്യക്തമാക്കി.

പിറ്റേദിവസം ചേര്‍ന്ന ഭരണഘടനാ അസംബ്ലിയില്‍ ഈവിഷയം നെഹ്രു കൈകാര്യംചെയ്ത രീതിയില്‍ രാജേന്ദ്രപ്രസാദ് അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല ശക്തമായ മറുപടിയടങ്ങുന്ന കത്ത് നെഹ്രുവിനയക്കുകയുംചെയ്തു. കള്ളിവെളിച്ചത്തായതോടെ രാജേന്ദ്രപ്രസാദിനെതിരായ നീക്കം നെഹ്രു അവസാനിപ്പിച്ചതായും പുസ്തകത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :