വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 7 ജൂലൈ 2020 (13:08 IST)
സ്റ്റാര്‍ട്ട്‌മെനുവിലും ഡിസൈനിലും ഉൾപ്പടെ നിരവധി മാറ്റങ്ങളുമായി വിന്‍ഡോസ് 10ന് പുതിയ അപ്ഡേറ്റ്. സ്റ്റാർട്ട് മെനുവിന്റെ ഡിസൈനിലാണ് പുതിയ അപ്ഡേറ്റിൽ കാര്യമായ മാറ്റം ഉള്ളത് സ്റ്റാർട്ട് മെനുവിലെ ലൈവ് ടൈലുകൾ ട്രാൻസ്പാരന്റും ലൈറ്റും ആക്കി മാറ്റിയിരിയ്ക്കുന്നു. അതായത് ഐക്കണുകൾക്ക് പിന്നിൽ കടും വർണം ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ അപ്‌ഡേറ്റില്‍ നിന്ന് ലൈറ്റ്, ഡാര്‍ക്ക് മോഡുകളും പുതിയ ഡിസൈനിനിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
സ്റ്റാർട്ട് മെനുവിൽ ഇഷ്ട നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനും സംവിധാനാം ഉണ്ട്. കൂടാതെ, വിന്‍ഡോസ് 10 ല്‍ ആള്‍ട്ട്+ടാബ് കോമ്പിനേഷന്‍ ഷോർട്ട് കീ മൈക്രോസോഫ്റ്റ് മാറ്റംവരുത്തുകയാണ്. മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുന്നതിനായി ഉപയോഗിയ്ക്കുന്ന കീയാണ് ആള്‍ട്ട്+ടാബ് ഒരു സമയം തുറന്നിരിക്കാവുന്ന അപ്ലിക്കേഷനുകള്‍ക്ക് പുറമേ ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജില്‍ തുറന്നിരിക്കുന്ന ടാബുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യാൻ സാധിയ്ക്കുന്ന വിധമാണ് മാറ്റം. കൂടുതൽ ഒതുക്കം ടാസ്ക്ബാറിന് ഡിസൈനിൽ നൽകിയിട്ടുണ്ട്.