വിവാഹിതയായിട്ടും പ്രണയം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല, യുവതിയും കാമുകനും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. തലയിൽ തോക്ക് ചൂണ്ടിയുള്ള ചിത്രങ്ങൾ ഫോണിൽ

Last Updated: വെള്ളി, 14 ജൂണ്‍ 2019 (18:40 IST)
വിവാഹിതായായ 21കാരിയും കാമുകനും സ്വയം വെടിയുതിർത്ത് ജീവിതം അവസാനിപ്പിച്ചു. രാജസ്ഥാനിലെ ബർമെറിലാണ് സംഭവം ഉണ്ടായത്. അഞ്ജു സുധാർ ശങ്കർ ചൗദരി എന്നിവരാണ് പ്രണയം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ ആത്മ‌ഹത്യ ചെയ്തത്.

യുവതി വിവാഹിതയാകുന്നതിന് മുൻപ് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇരുവരുൻ പ്രണയം തുടർന്നു. പ്രണയം അവസാനിപ്പിക്കാനോ ഒരുമിച്ച് ജീവിക്കാനോ കഴിയില്ല എന്ന സ്ഥിതി വന്നതോടെ ജീവിതം അവസാനിപ്പിക്കാൻ തന്നെ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഇതു വ്യക്തമാക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് യുവതിയുടെ ഫോണിൽനിനും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെയ്യുന്നതിന് മുൻപ് തോക്ക് തലയിൽ ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ ഇവർ ഫോണിൽ പകർത്തിയിരുന്നു. ബിയർ ബോട്ടിലും കയ്യിൽ ൻപിടിച്ച് തലയിൽ തോക്കു ചൂണ്ടി നിൽക്കുന്ന ചിത്രമായിരുന്നു ഒന്ന്. ഇരുവരും കൈമാറിയ മോതിരങ്ങൾ ധരിച്ചുള്ള ചിത്രങ്ങളും ഫോണി ഉണ്ടായിരുൻന്നു.

രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. സംഭവ സ്ഥലത്തുനിന്നും രണ്ട് തോക്കുകളും ബിയർ ബോട്ടിലുകളും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :