Last Modified വെള്ളി, 14 ജൂണ്‍ 2019 (16:51 IST)
അമേരിക്ക മെക്സിക്കൊ അതിർത്തിയിൽ ഇന്ത്യക്കാരി എന്ന് സംശയിക്കുന്ന എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പട്രോളിംഗിന് പോയ ഉദ്യോഗസ്ഥരാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയിലേക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരുടെ കൂടെയാവാം കുട്ടി അതിർത്തിയിലെത്തിയത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ട് കുട്ടികളും മണിക്കുറുകൾക്ക് മുൻപ് വരെ തങ്ങൾക്കൊപ്പമൂണ്ടായിരുന്നു എന്ന് ടക്സൺ മേഖലയിൽനിന്നും ഉദ്യോഗസ്ഥർ പിടികൂടിയ രണ്ട് സ്ത്രീകൾ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മരണപ്പെട്ടത് ഇന്ത്യൻ ബാലികയാനെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്.
അമേരിക്കയിലേക്ക് മനുഷ്യകടത്ത് നടത്തുന്ന ആളുകളാവാം ഇവരെ അതിർത്തിയിൽ എത്തിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ മറ്റു കുടിയേറ്റക്കാർ അതിർത്തി കടന്നിട്ടുണ്ടോ എന്നറിയാൻ അതിർത്തി പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.