ന്യൂഡല്‍ഹി|
aparana|
Last Modified ശനി, 27 ഫെബ്രുവരി 2016 (14:04 IST)
ട്രെയിനില്‍ വിതരണം ചെയ്യുന്ന പുതപ്പുകള്‍ ശുചിയാക്കിയിട്ട് രണ്ട് മാസമാകുന്നുവെന്ന മന്ത്രി മനോജ് സിൻഹയുടെ
പ്രസ്താവന വിവാദമാകുന്നു. റെയിൽവെ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ട്രെയിനിലെ പുതപ്പുകൾ ദിവസവും കഴുകാൻ കഴിയില്ല. എന്നാല്‍ പതിനഞ്ച് ദിവസം കൂടുബോള്‍ എല്ലാം ശുചിയാക്കാറുണ്ട്.
യാത്രക്കാർക്കെല്ലാം അധിക വിരികൾ നൽകുണ്ട്. കൂടാതെ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 110 രൂപക്ക് ഒരു പുതപ്പും140 രൂപയ്ക്ക് രണ്ട് വിരിയും ഒരു തലവിണ കവറും വിതരണം ചെയ്യാനുള്ള പദ്ധതി ക്രമീകരിച്ചിരിക്കുന്നുവെന്നും റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ട് മാസം കൂടുമ്പോഴാണ് റെയിൽവെ പുതപ്പുകൾ ശുചിയാക്കുന്നതെന്നായിരുന്നു സിന്‍ഹ പറഞ്ഞത്. ഈ സാഹചര്യത്തില്‍ യാത്രക്കാർ സ്വന്തം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കൊണ്ടു വരാൻ നിർബന്ധിതനാകുന്നു. ട്രെയിനില്‍ വിതരണം ചെയ്യുന്ന വസ്തുക്കള്‍ വൃത്തിയുള്ളതായിരിക്കണം. ഇവയുടെ ഗുണനിലവാരം ഉയര്‍ന്നതായിരിക്കണം. റെയില്‍വേ നഷ്ടത്തിലാണെങ്കിലും യാത്രാക്കൂലി കൂട്ടാൻ സാധിക്കില്ലെന്നും സിൻഹ പറഞ്ഞു. അതേസമയം, സിൻഹയുടെ വാദം ചെയർമാൻ ഹമീദ് അൻസാരി ശെരിവെച്ചു.