റെയില്‍‌വെ നിരുക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും

റെയില്‍‌വെ,സദാനന്ദ ഗൗഡ,നിരക്ക് വര്‍ദ്ധന
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (14:46 IST)
റെയില്‍‌വെ യാത്രാ- ചരക്കു കൂലികള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം തയ്യാറാക്കി. പൊതുബഡ്ജറ്റ് അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വരവെയാണ് റെയില്‍‌വേ നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

റെയില്‍വേ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. യാത്രാ- ചരക്ക് കൂലികള്‍ കൂട്ടാതെ നിര്‍വാഹമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട്.

സ്ളീപ്പര്‍ ക്ലാസ് നിരക്കുകള്‍ കൂട്ടുന്നതിനോട് മോഡി വിയോജിപ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഫസ്റ്റ് ക്ളാസ്,​ സെക്കന്‍ഡ് ക്ലാസ് എസി നിരക്കുകളില്‍ മാത്രമാകും വര്‍ദ്ധനയുണ്ടാവുക. ചരക്ക് കൂലിയില്‍ അഞ്ചു ശതമാനം വരെ വര്‍ദ്ധനയുണ്ടാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :