കോഴിക്കോട്|
vishnu|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (14:20 IST)
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്‌ത് സംസ്‌ഥാനത്ത് വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്‌റ്റിക് കലര്‍ന്നിട്ടുള്ളതായി പരാതി. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള അരിയിലാണ് പ്ലാസ്റ്റിക് കലര്‍ന്നതായി കണ്ടെത്തിയത്. പോളിമര്‍ കലര്‍ന്ന അരിയാണ് വിതരണം ചെയ്യുന്നതെന്ന് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇത് പരിശോധിക്കാന്‍ സംവിധാനമില്ല.
തിളങ്ങുന്ന വെളുത്ത അരി തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കഞ്ഞിവെള്ളത്തിനു മുകളില്‍ കൂടുതല്‍ പാടകെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് അരിയില്‍ പ്ലാസ്റ്റിക് പോലെ എന്തോ കലര്‍ന്നിട്ടൂണ്ട് എന്ന് തെളിഞ്ഞത്. കഞ്ഞിവെള്ളത്തിനു മുകളിലെ പാട വെയിലത്തുവെച്ച് ഉണക്കുമ്പോള്‍ കട്ടിയാകുകയും കത്തിക്കുമ്പോള്‍ പ്ലാസ്‌റ്റിക് കത്തുന്നതുപോലെ കത്തുകയും ചെയ്യും. ഇതൊടെ സംസ്ഥാനത്തെ ആളുകള്‍ ഭീതിയിലായി.
നേരത്തെ ചൈനയില്‍ നിന്നുള്ള അരിയെ കുറിച്ച് വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും പരാതികള്‍ ഉയര്‍നിരുന്നു. ഇത്തരം അരി കഴിക്കുന്നത് കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആളുകള്‍ ഭയപ്പെടുന്നത്.