കോണ്‍ഗ്രസിൽ ഇനി പുതുയുഗം; രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു - 16ന് സ്ഥാനമേറ്റെടുക്കും

കോണ്‍ഗ്രസിൽ ഇനി പുതുയുഗം; രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു - 16ന് സ്ഥാനമേറ്റെടുക്കും

  Rahul ghandhi , Congress , Sonia ghandhi , sonia , രാഹുൽ ഗാന്ധി , കോൺഗ്രസ് , എഐസിസി , മുല്ലപ്പള്ളി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (16:11 IST)
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

രാഹുലിനായി 89 പത്രികളാണ് സമർപ്പിക്കപ്പെട്ടത്. എല്ലാം അംഗീകരിച്ചു. സ്ഥാനാർത്ഥിയായി രാഹുൽ മാത്രമെ രംഗത്ത് ഉണ്ടായിരുന്നു എന്നതിനാൽ തന്നെ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.

19 വർഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണു കോൺഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17മത്തെ നേതാവാണു രാഹുല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :