കോൺഗ്രസുകാരുടേത് മുഗളന്മാരുടെ ചിന്താഗതിയെന്ന് പ്രധാനമന്ത്രി; അവരുടെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകും

കോൺഗ്രസുകാർക്ക് മുഗളന്മാരുടെ ചിന്താഗതിയെന്ന് മോദി

സൂറത്ത്| സജിത്ത്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (17:54 IST)
കോൺഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ജനാധിപത്യത്തിന് അനുയോജ്യമായ രീതിയിലല്ല കോൺഗ്രസുകാരുടെ സംസാരമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഗുളന്മാരുടെ ചിന്താഗതിയാണെന്നും സൂററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി ആരോപിച്ചു.

താന്‍ തരംതാഴ്ന്നവനാണെന്നാണ് കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യര്‍ പറഞ്ഞത്. അതിനൊന്നും നമ്മള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല. അത്തരമൊരു മന:സ്ഥിതിയുള്ളവരല്ല ബിജെപി നേതാക്കള്‍. എന്തുതന്നെയായാലും ഡിസംബർ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോൺഗ്രസുകാരോട് ഇതിന് തങ്ങൾ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തന്നെ തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള കോൺഗ്രസിന്റെ മന:സ്ഥിതിയെ അഭിനന്ദിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. എന്തെങ്കിലും നാണം കെട്ട കാര്യങ്ങൾ ഞാന്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നതെന്നും കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകുമെന്നും മോദി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :