ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (18:05 IST)
മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്യൂട്ടും കോട്ടുമിട്ട സര്‍ക്കാരാണു രാജ്യം
ഭരിക്കുന്നതെന്ന് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഹരിത വിപ്ലവം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത് സര്‍ക്കാറിന്റെ വായ്പാ നയം മൂലമാണെന്നും. എന്നാല്‍ എന്നാല്‍ അച്ഛേ ദിന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് താഴ്ന്ന താങ്ങുവിലയും വായ്പകളും ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
യുപിഎ ഭരണകാലത്തു കാര്‍ഷിക വായ്പകള്‍ 20 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ അച്ഛേ ദിന്‍ സര്‍ക്കാരിന്റെ കാലത്തു അഞ്ചു ശതമാം മാത്രമാണു വര്‍ധവുണ്ടായത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു 4.1 ശതമാമായിരുന്നു കാര്‍ഷിക വളര്‍ച്ചയെന്നും രാഹുല്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയില്‍ കാര്‍ഷകക ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഇത്തരം മേഖലകള്‍ സന്ദര്‍ശിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നം അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കയാണെന്നും തൊഴിലാളികളുടെ കാര്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പല ശബ്ദത്തില്‍ സംസാരിക്കുകയാണെന്നും കര്‍ഷകര്‍ ഇതില്‍ ഏതു വിശ്വസിക്കണമെന്നും രാഹുല്‍ ചോദിച്ചു. പ്രായോഗിക വാദിയായ മോദി കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാമന്ത്രിയെ കടന്നാക്രമിച്ചു കൊണ്ടുള്ള രാഹുലിന്റെ നിരവധി തവണ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചു. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന മേഖലകളില്‍ തങ്ങളുടെ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയതായി മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു