ജോര്‍ജിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല, മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ നടപടി- മാണി

പിസി ജോര്‍ജ് , കെ എം മാണി , കേരള കോണ്‍ഗ്രസ് (എം) , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (18:44 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശത്തു നിന്നും തിരിച്ചെത്തിയാല്‍ ഉടനെ പിസി ജോര്‍ജിന്റെ കാര്യത്തില്‍ നടപടിയെടുക്കുമെന്നും. ജോര്‍ജിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു നീക്കാനുള്ള തീരുമാനം പാര്‍ട്ടിയുടേതാണ് അല്ലാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു നീക്കാനുള്ള തീരുമാനം നടപടിയല്ലെന്നും മാണി പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനത്ത് പിസി ജോര്‍ജ് ഒരു ടേം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിനാല്‍ ആ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം അദ്ദേഹത്തിനെതിരെയുള്ള നടപടിയല്ലെന്നും മാണി പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് തന്നെ, താന്‍ തന്നെ പുറത്താക്കി കൊള്ളാമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. യു ഡി എഫ് നേതാക്കള്‍ അവശ്യപ്പെട്ടാല്‍ ചീഫ് സ്ഥാനം തിരികെ നല്കും
രണ്ടു കാരണങ്ങള്‍ കൊണ്ട് താന്‍ ഒന്നും പറയില്ല ഇപ്പോള്‍ പറയുന്നില്ല. ഒന്ന്, യു ഡി എഫ് നേതാക്കന്മാര്‍ക്ക് ആര്‍ക്കെയെങ്കിലും എതിരെ മോശമായി സംസാരിക്കില്ലെന്ന് വാക്ക് കൊടുത്തിട്ടുണ്ട്.

രണ്ട്, ഇത് വിശുദ്ധ വാരമാണ്, താന്‍ ക്രിസ്ത്യാനിയാണ്, മാണി ഒരാഴ്ചത്തേക്ക് ധ്യാനത്തിന് പോകണമെന്നാണ് തന്റെ ആഗ്രഹം. ഈ ഒരാഴ്ച പ്രാര്‍ത്ഥനയുമായി കഴിയണം. പാപിയായ മാണിയുടെയും പാപിയായ പി സി ജോര്‍ജിന്റെയും പാപങ്ങള്‍ക്കു വേണ്ടി കര്‍ത്താവ് ക്രൂശിലേറി ദു:ഖവെള്ളി കഴിഞ്ഞാല്‍ ഈസ്റ്റര്‍ ആണ്. സന്തോഷമാണ് ആ സന്തോഷത്തിലേക്ക് മാണിസാര്‍ വരാന്‍ പ്രാര്‍ത്ഥിക്കുന്നു. കുരിശുമരണത്തിന്റെ നാളുകളില്‍ ആരെയും ക്രൂശിലേറ്റാന്‍ താനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :