അഖ്‌ലാക്കിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (19:56 IST)
പശു ഇറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ
മുഹമ്മദ് അഖ്‌ലാഖിന്റെ വീട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.വീട്ടുകാരെ ആശ്വസിപ്പിച്ച രാഹുല്‍ ദാരുണ മരണത്തില്‍ അതീവ ദു:ഖം പ്രകടിപ്പിച്ചു.

അഖ്‌ലാഖിന്റെ വീടു സന്ദര്‍ശിച്ചുവെന്നും തന്റെ ദുഃഖം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. കാലങ്ങള്‍ പഴക്കുമുള്ള മതസൗഹാര്‍ദവും പരസ്പര വിശ്വാസവും തകരുന്നതില്‍ അതീവ ദു:ഖിതനാണ്‍. പരസ്പര വിദ്വേഷം രാജ്യത്തെ ദുര്‍ബലപ്പെടുത്തകയേ ഉള്ളൂ. പരസ്പര വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഒരുമിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :