aparna|
Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (17:09 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവല്ല, പ്രധാനമന്ത്രിയാണു താനെന്ന കാര്യം മോദി മറക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ചോദ്യങ്ങൾ രാജ്യത്തോട് ചോദിക്കുവല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്, പ്രതിപക്ഷവും രാജ്യവും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണു മോദി വാ തുറക്കുന്നത്. ചോദ്യങ്ങള്‍ക്കു മോദി കൃത്യമായി മറുപടി പറയണം. പാർലമെന്റിൽ ആരോപണങ്ങളല്ല ഉന്നയിക്കേണ്ടതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചർച്ചയിൽ പങ്കെടുത്ത് ഒരുമണിക്കൂറിലധികം പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കാനായിരുന്നു കൂടുതൽ സമയം ചെലവഴിച്ചത്. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.
‘രാജ്യമാണു ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ അദ്ദേഹം ഉത്തരം പറയുന്നില്ല. ഇവിടെ പ്രധാനമന്ത്രി ഉത്തരം നൽകണം, അല്ലാതെ രാജ്യത്തോടു ചോദ്യം ചോദിക്കുകയല്ല വേണ്ടത്. പൊതുയോഗത്തിൽ കോൺഗ്രസിനെതിരെ സംസാരിക്കാൻ പ്രധാനമന്ത്രിക്കാകും. എന്നാൽ പാർലമെന്റിൽ രാജ്യത്തിന്റെ ചോദ്യത്തിനുള്ള മറുപടിയാണു വരേണ്ടത്. ആരോപണങ്ങളല്ല’– രാഹുൽ വ്യക്തമാക്കി.