നഗ്നത കാണണമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, എന്റെ ക്ലിപ് കാണുന്നതിനു പകരം പോയി കണ്ണാടി നോക്കൂ: രാധിക ആപ്‌തെ

മാധ്യമപ്രവര്‍ത്തകന് ഉശിരന്‍ മറുപടിയുമായി രാധികാ ആപ്‌തെ.

radhika apte, journalist, parched, cinema രാധിക ആപ്‌തെ, പര്‍ച്ചേദ്, സിനിമ
സജിത്ത്| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (14:08 IST)
പര്‍ച്ചേദ് എന്ന ചിത്രത്തിലെ വിവാദമായ സീനുകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഉശിരന്‍ മറുപടിയുമായി രാധികാ ആപ്‌തെ. സ്വന്തം ശരീരത്തെക്കുറിച്ച്‌ മതിപ്പില്ലാത്തവരാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച്‌ ആകാംക്ഷയും കൗതുകവും വച്ചു പുലര്‍ത്തുന്നത്. ഒരു നടി എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ താന്‍ സന്നദ്ധയാണെന്നും രാധിക വ്യക്തമാക്കി.

നിങ്ങളെപ്പോലെ ഉള്ളവരാണ് ഇത്തരത്തിലുള്ള അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. സുഹൃത്തേ, നിങ്ങള്‍ ആ ക്ലിപ് കണ്ട ആളല്ലേ?, മറ്റ് ആളുകള്‍ക്ക് അത് ഷെയര്‍ ചെയ്യുകയും ചെയ്തില്ലേ?. ഒരു കലാകാരി എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള വേഷങ്ങളെല്ലാം എനിക്ക് ചെയ്യേണ്ടതായുണ്ട്. ഞാന്‍ ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും രാധിക പറഞ്ഞു.

സ്ത്രീയുടെ നഗ്നത എന്നത് മുലയൂട്ടുമ്പോഴാണെങ്കിലും സിനിമയിലായാലും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാണ്. അത്തരം രംഗങ്ങളെ ഇക്കിളിപ്പെടുത്തുന്ന രംഗമായി മാത്രം കാണാനാണ് കൂടുതല്‍ ആളുകള്‍ക്കും താല്‍പര്യം. നിങ്ങള്‍ ലോക സിനിമകള്‍ കാണുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് മനസിലാകും. അവിടെ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നവരുണ്ട്. അവര്‍ക്ക് അവരുടെ നഗ്നതയെ കുറിച്ച് നാണക്കേട് തോന്നാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാളെ നിങ്ങള്‍ക്ക് ഒരു നഗ്നദേഹം കാണണമെന്ന് തൊന്നുന്നുണ്ടെങ്കില്‍ എന്റെ ക്ലിപ്പുകള്‍ എടുത്ത് കാണുകയല്ല വേണ്ടത്. പകരം സ്വന്തം ശരീരം കണ്ണാടിയില്‍ നോക്കുക. എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാമെന്നും രാധിക പറഞ്ഞു. തന്റെ ചോദ്യം നിങ്ങളെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു എന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകന്‍ പിരിഞ്ഞത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :