അനുബന്ധ വാര്‍ത്തകള്‍
- അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും
- വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
- മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍
- യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി
- ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്ക്ക് നല്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്
നിയമം ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ഇനിമുതല്‍ ബഹുഭാര്യത്വം.
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ. നിയമം ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ഇനിമുതല്‍ ബഹുഭാര്യത്വം. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്താല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കും. ഇത്തരം വിഭാഗങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഗ്രാമ മുഖ്യന്, മാതാപിതാക്കള്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും നിയമത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീണ്ടും അധികാരത്തിലെത്തിയാല്‍ അസമില്‍ ഏകികൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹീമന്ത വിശ്വ ശര്‍മ്മ പറഞ്ഞു.