പുടിനെത്തുന്നത് ആയുധ, ആണവ കരാറുകളില്‍ കണ്ണുവച്ച്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (11:55 IST)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും റഷ്യയും ബ്രഹ്മോസ് മിനി മിസൈല്‍ വികസന കരാറില്‍ ഒപ്പിടുമെന്ന് സൂചന. നാളെയാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബ്രഹ്മോസ് മിസൈലിനു പുറമേ ഇന്ത്യയുമായി ആണവ റിയാക്ടര്‍ ഉടമ്പടിയും ഒപ്പുവയ്ക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ ഡിആര്‍ഡിഒ, റഷ്യയുടെ എന്‍പിഒഎം, ബ്രഹ്മോസ് എയറോസ്പേസ് എന്നീ കമ്പനികളാണ് മിസൈല്‍ കരാറില്‍ ഒപ്പിടുന്നത്. 1998 ല്‍ ഇരുരാജ്യങ്ങളും സംയുക്തമായി തുടങ്ങിയ മിസൈല്‍ പദ്ധതി
2017ല്‍
എത്തുമ്പോഴേക്കും മിനി മിസൈല്‍ സങ്കേതത്തിലേക്ക് വഴിമാറും. കര, വ്യോമ, ജല ഉപരിതലം കൂടാതെ അന്തര്‍വാഹിനിയിലൂടെയും വിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ് ബ്രഹ്മോസ് മിസൈലിന്റെ പ്രത്യേകത.

നിലവില്‍ നാവിക മേഖലയില്‍ ക്രൂസ് മിസൈല്‍ ശേഷിയുള്ള ഇന്ത്യ അന്തര്‍ വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന രീതിയില്‍ മിസൈലിനെ വികേഇപ്പിച്ചിരുന്നു. ഈ ശേഷിയുള്ള ഏക രാജ്യമാണ് ഇന്ത്യ.
300 കിലോയോളം ഭാരം വഹിക്കാന്‍ കഴിവുളള ബ്രഹ്മോസിന് മണിക്കൂറില്‍ 4288 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. വലുപ്പത്തില്‍ ഇപ്പോഴുള്ള മിസൈലുകളെക്കാള്‍ പകുതി നീളം മാത്രമേയുള്ളു.

മിസൈല്‍ വികസന പദ്ധതി ഒപ്പിവയ്ക്കുന്നതിന് പിന്നാലെ ഇന്ത്യയില്‍ പുതുതായി 24 വരെ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് റഷ്യ ധാരണ ഉണ്ടാക്കിയേക്കുമെന്നാണ് റഷ്യ നല്‍കുന്ന സൂചന ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കദാകിന്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 16 വരെ നിലയങ്ങള്‍ തുടങ്ങാന്‍ ഇന്ത്യ ധാരണയുണ്ടാക്കിയേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ കൂടുതല്‍ നിലയങ്ങള്‍ തുടങ്ങാനുള്ള പുറപ്പാടിലാണ് മോഡി സര്‍ക്കാര്‍.

അമേരിക്കയുമായി അടുക്കുന്നതില്‍ റഷ്യയ്ക്കുണ്ടായ അതൃപ്തി ഇതിലൂടെ കുറയ്ക്കാമെന്ന് ഇന്ത്യ കരുതുന്നു. പുതിയ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് പറ്റിയ സ്ഥലങ്ങള്‍ ഇന്ത്യ നിര്‍ദേശിക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉപരോധം നേരിടുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ വര്‍ധിച്ച പിന്തുണയും റഷ്യന്‍ ഭരണനേതൃത്വം പ്രതീക്ഷിക്കുന്നു. കൂടാതെ ഇന്ത്യയുമായി കൂടുതല്‍ ആയുധ കരാറുകളും റഷ്യയുടെ മനസിലുണ്ടെന്ന് സൂചനയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :