പൂനെ സ്ഫോടനം: അന്വേഷണം എടി‌എസിന്

പൂനെ| Last Modified ശനി, 12 ജൂലൈ 2014 (10:00 IST)

പൂനെ ബോംബ് സ്ഫോടനക്കേസ് അന്വേഷണ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രസിദ്ധമായ ദഗഡുസേട്ട് ഗണപതി ക്ഷേത്രത്തിനടുത്തുള്ള ഫറസ്ഖാന പോലീസ് സ്റ്റേഷന് മുന്നിലെ പാര്‍ക്കിംഗ് ഏരിയയില്‍ വ്യാഴാഴ്ചയാണ് ബോംബ് സ്‌ഫോടനം നടന്നത്. സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിരുന്ന മോട്ടോര്‍ സൈക്കിളിന്റെ ലഗേജ് കാരിയറിലാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്ന ബോംബ് സൂക്ഷിച്ചതെന്ന് എടിഎസ് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത വ്യക്തിയുടെ ചിത്രവും സിസി ടിവിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

2012 ആഗസ്ത് ഒന്നിന് പൂനെയിലെ ജെഎം റോഡില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ രീതിയിലുള്ള ബോംബ് സ്‌ഫോടനമാണ് വ്യാഴാഴ്ച നടന്നതെന്ന കാര്യവും എടിഎസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2010 ഫെബ്രുവരി 13-ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തിന്റെ തുടര്‍സംഭവമായാണ് 2012-ല്‍ തുടര്‍ച്ചയായി നടന്ന നാല് ബോംബ് സ്‌ഫോടനങ്ങളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്.

ഈ കേസന്വേഷണത്തിനിടയില്‍ യര്‍വാഡ ജയിലിലെ അന്തേവാസികള്‍ ചേര്‍ന്നാണ് ഈ കേസിലെ പ്രതി മുഹമ്മദ് സിദ്ദിഖിയെ ജയിലില്‍വെച്ച് വധിച്ചത്. മുഹമ്മദ് സിദ്ദിഖിയുടെ വധത്തിന് പ്രതികാരമായിട്ടാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ 2012 ആഗസ്ത് 1ന് പുണെയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. ജണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :